യുപി ഉപതെരഞ്ഞെടുപ്പ്: ഗൊരഖ്പുരിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്

0
50

ലക്നൗ: ഗൊരഖ്പുര്‍ ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരെ ഇറക്കി വിട്ടു. ഗൊരഖ്പുര്‍ ജില്ലാ മജിസ്ട്രേറ്റിന്റേതാണ് നടപടി. വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകരോട് അവിടെ നിന്ന് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടത്.

വോട്ടെണ്ണലിന്റെ തത്സമയ ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. മണ്ഡലത്തിലെ മുഴുവന്‍ വോട്ടെണ്ണി കഴിഞ്ഞാല്‍ മാത്രമെ പ്രഖ്യാപനം നടത്തുകയുള്ളൂ എന്നാണ് ജില്ലാ മജിസ്ട്രേറ്റ് രാജീവ് റൗത്തേലയുടെ വാദം.

മുഖ്യമന്ത്രി യോഗി ആദ്യത്യനാഥിന്റെ ലോക്സഭാ മണ്ഡലമാണ് ഗൊരഖ്പുര്‍. മുഖ്യമന്ത്രി ആയതിനെ തുടര്‍ന്ന് ആദിത്യനാഥ് രാജിവെച്ച ഒഴിവിലേക്കാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഗൊരഖ്പുരിനൊപ്പം ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ രാജിവെച്ച ഫുല്‍പുരിലും വോട്ടെണ്ണല്‍ പുരഗോമിക്കുകയാണ്. രണ്ടിടത്തും സമാജ് വാദി പാര്‍ട്ടിയുടെ (എസ്.പി) സ്ഥാനാര്‍ത്ഥികളാണ് നിലവില്‍ മുന്നിട്ട് നില്‍ക്കുന്നത്. കഴിഞ്ഞ തവണ മൂന്ന് ലക്ഷത്തിലധികം വോട്ടുകള്‍ക്ക് ബിജെപി വിജയിച്ച മണ്ഡലങ്ങളാണിവ.