യുപി തെരഞ്ഞെടുപ്പ് ഫലം അന്ത്യത്തിന്റെ തുടക്കമെന്ന് മമത ബാനര്‍ജി

0
83

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് മുന്നേറ്റത്തില്‍ മായാവതിക്കും അഖിലേഷ് യാദവിനും അഭിനന്ദനമറിയിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി രംഗത്ത്. ഗോരഖ്പുരിലെയും ഫുല്‍പുരിലെയും ഉപതെരഞ്ഞടുപ്പുകളില്‍ ബിഎസ്പി-എസ്പി സഖ്യം വന്‍ വിജയത്തിലേക്ക് മുന്നേറുന്ന സാഹചര്യത്തിലാണ് ട്വിറ്ററിലൂടെ അഭിനന്ദനവുമായി മമത ബാനര്‍ജി രംഗത്തെത്തിയത്. അന്ത്യത്തിന്റെ തുടക്കമാണിതെന്ന് തന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ മമത ബാനര്‍ജി അഭിപ്രായപ്പെട്ടു.