യു​പി വോ​ട്ടെ​ണ്ണ​ൽ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ൽ​നി​ന്നും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ഇ​റ​ക്കി​വി​ട്ടു

0
55

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗോ​ര​ക്പു​ർ ലോ​ക്സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ൽ​നി​ന്നും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ഇ​റ​ക്കി​വി​ട്ടു. ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യെ മ​റി​ക​ട​ന്ന് പ്ര​തി​പ​ക്ഷം മു​ന്നേ​റി​ത്തു​ട​ങ്ങി​യ​തോ​ടെ ഗോ​ര​ക്പു​ർ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് രാ​ജീ​വ് റൗ​ത്ത​ല മാ​ധ്യ​മ​ങ്ങ​ളോ​ട് പു​റ​ത്തി​റ​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഫു​ൽ‌​പു​രി​ൽ ആ​ദ്യ റൗ​ണ്ടി​ൽ സ​മാ​ജ്‌​വാ​ദി സ്ഥാ​നാ​ർ​ഥി നാ​ഗേ​ന്ദ്ര സിം​ഗ് പ​ട്ടേ​ലാ​ണ് ലീ​ഡ് ചെ​യ്യ​ത​ത്. ഗോ​ര​ക്പു​രി​ൽ ബി​ജ​പി സ്ഥാ​നാ​ർ​ഥി ഉ​പേ​ന്ദ്ര ശു​ക്ല​യും ആ​ദ്യ റൗ​ണ്ടി​ൽ ലീ​ഡ് ചെ​യ്തു. എ​ന്നാ​ൽ ശു​ക്ല‍​യു​ടെ ലീ​ഡ് 1,200 വോ​ട്ടി​ന്‍റേ​തു മാ​ത്ര​മാ​യി​രു​ന്നു. വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ച്ച​തോ​ടെ ഫു​ൽ​പു​രി​ലെ എ​സ്പി സ്ഥാ​നാ​ർ​ഥി​യു​ടെ ലീ​ഡ് വ​ർ​ധി​ക്കു​ക​യും ഗോ​ര​ക്പു​രി​ൽ ബി​ജെ​പി പി​ന്നാ​ക്കം​പോ​കു​ക​യും ചെ​യ്തു