വിചിത്രമായ ചില ഫേഷ്യല്‍ രീതികള്‍..

0
136

നമ്മുടെ നാട്ടില്‍ ധാരാളം ബ്യൂട്ടിപാര്‍ലറുകളുണ്ട് . എല്ലാ ബ്യൂട്ടിപാര്‍ലറിലും വിവിധ തരം ഫേഷ്യലുകളും ലഭ്യമാണ്. ഗോള്‍ഡ്, പേള്‍ , ഫ്രൂട്ട് അങ്ങനെ വിവിധ നിരക്കിലുള്ള ഫേഷ്യലുകള്‍. എന്നാല്‍ ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമായ ചില ഫേഷ്യലുകളുണ്ട്. കേട്ടാല്‍ വിശ്വസിക്കാന്‍ ആ ഫേഷ്യല്‍ കഥകള്‍ കേള്‍ക്കാം..

മുഖസൗന്ദര്യം വര്‍ധിപ്പിക്കാനാണ് സാധാരണയായി ഫേഷ്യല്‍ ചെയ്യുന്നത്.
അത്തരത്തില്‍ മുഖസൗന്ദര്യം പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുമെന്ന് അവകാശവാദം ഉന്നയിക്കുന്ന അസാധാരണമായ 6 തരം ഫേയ്ഷ്യലുകളെ പരിചയപ്പെടാം.

മീന്‍ മുട്ട

Botox (മുഖചര്‍മ്മത്തില്‍ വരകളും ചുളിവുകളും വീഴാതെ സംരക്ഷിക്കുന്ന സൗന്ദര്യവര്‍ദ്ധകവസ്തു) എങ്ങനെയാണോ Uv കിരണങ്ങളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്നത് അതേ ഗുണം തന്നെ മീന്‍ മുട്ട ഉപയോഗിച്ചുള്ള ഫേയ്ഷ്യലിലൂടെ ലഭിയ്ക്കുമെന്ന് ലോകത്ത് ഇത് സംബന്ധിച്ച് നടന്ന പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഇത് വൈറ്റമിന്‍ എ, ബി, ഡി എന്നിവയാല്‍ സമൃദ്ധമാണ്. ഇത് ഉപയോഗിച്ച് ഫേയ്ഷ്യല്‍ ചെയ്താല്‍ മുഖ ചര്‍മ്മത്തില്‍ ചുളിവ് വീഴും എന്ന ആശങ്ക എന്നന്നേയ്ക്കുമായി ഒഴിവാക്കാമത്രേ.

തേനീച്ച വിഷം

ഇതും Botoxന്റെ ഗുണത്താല്‍ മികച്ചതാണ്. തേനീച്ചയുടെ ആണി ക്രീമിനോടൊപ്പം ചേര്‍ത്ത് മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടാവുന്നതാണ്. ആണിയിലെ Meliting എന്ന വിഷവസ്തുവാണ് തേനീച്ചയുടെ കുത്ത് ഇത്രയും വേദനാജനകമാക്കുന്നത്. സെലിബ്രറ്റികളായ വിക്ടോറിയ ബെക്കാം, കേറ്റ് മില്‍ടണ്‍ എന്നിവര്‍ ഈ ഫേയ്ഷ്യലിന്റെ കടുത്ത ആരാധകരാണത്രേ.

മറുപിള്ള (Placenta)

ചില ലോകപ്രശസ്തരായ സെലിബ്രറ്റികള്‍ തങ്ങളുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കാനും അത് കാലങ്ങളോളം നിലനിര്‍ത്താനും മറുപിള്ള കഴിക്കാറുണ്ട്, അവരില്‍ തന്നെ ചിലര്‍ ഇത് മുഖത്ത ലേപനമായി പുരട്ടാറും ഉണ്ടത്രേ. ചില കമ്പനികളുടെ ഫെയ്‌സ് ക്രീമുകളില്‍ ഇത് ചേര്‍ക്കാറുണ്ട്. ഇത് പോഷക സമൃദ്ധവുമാണ് മാത്രമല്ല bio-Stimyulent (ചെടികളുടെ ആരോഗ്യകരമായ വളര്‍ച്ച്യ്ക്ക് സഹായകമായ ഘടകം) ഇതില്‍ ധാരാളമായി അടങ്ങിയിട്ടുമുണ്ട്.

പക്ഷി കാഷ്ഠം

നല്ല വെളുത്ത ചര്‍മ്മകാന്തി ആഗ്രഹിക്കുന്നവര്‍ക്ക് പക്ഷി കാഷ്ഠം കൊണ്ടുള്ള ഫേയ്ഷ്യല്‍ ഗുണം ചെയ്യും. ജപ്പാനിലെ ജനങ്ങള്‍ സൗന്ദര്യ സംരക്ഷണത്തിനായി
നൂറ്റാണ്ടുകളായി ഇത് ഉപയോഗിച്ച് വരുന്നു. രാപ്പാടിക്കിളിയുടെ (Nightingale) കാഷ്ടമാണ് ഏറ്റവും ഉത്തമമായി കരുതപ്പെടുന്നത്.

പാമ്പിന്‍ വിഷം

ഇതും Botoxന്റെ ഗുണം കൊണ്ട് സമ്പുഷ്ടമാണ്. പാമ്പിന്റെ വിഷം ക്രീമില്‍ ചേര്‍ത്താണ് ഫെയ്ഷ്യല്‍ ചെയ്തു വരുന്നത്. ഇത് ചര്‍മ്മം ദീര്‍ഘകാലം യുവത്വം തുടിക്കുന്നതും സൗന്ദര്യമുള്ളതുമായി നിലനില്‍ക്കാന്‍ സഹായിക്കുമത്രേ
രക്തം

മറുപിള്ള സൗന്ദര്യസംരക്ഷണത്തിനായി ഉപയോഗിക്കാമെങ്കില്‍ എന്തുകൊണ്ട് രക്തവും ആയിക്കൂടാ. ലോകത്ത് ധാരാളം പേര്‍ തങ്ങളുടെ തന്നെ രക്തം ഉപയോഗിച്ച് ഫേയ്ഷ്യല്‍ ചെയ്യിക്കുന്നുണ്ട്. ഇത് ഡ്രാക്കുള (Vampire) ഫേയ്ഷ്യല്‍ എന്നും അറിയപ്പെടുന്നു.