ഷുഹൈബ് വധക്കേസ്: സുപ്രീംകോടതിയെ സമീപിക്കുമെന്ന് കണ്ണൂര്‍ ഡിസിസി

0
48

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കണ്ണൂര്‍ ഡിസിസി. കേസില്‍ സിബിഐ അന്വേഷണം സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഡിസിസിയുടെ പ്രതികരണം.

കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സിബിഐ അന്വേഷണം സ്‌റ്റേ ചെയ്തത്. സര്‍ക്കാരിനെതിരെയും രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കുമെതിരെയും വിമര്‍ശനങ്ങള്‍ ഉന്നയിച്ച ശേഷമാണ് ജസ്റ്റിസ് ബി കമാല്‍പാഷാ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.