കതിരൂര്‍ മനോജ് വധക്കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

0
51

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ഇല്ലാതെയാണ് കേസില്‍ യുഎപിഎ ചുമത്തിയതെന്ന് ആരോപിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ അടക്കമുള്ളവര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.ഈ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ പരാമര്‍ശങ്ങളാണ് കോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കിയത്.

സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വാങ്ങിയതിനു ശേഷമായിരിക്കണം കേസില്‍ യുഎപിഎ ചുമത്തേണ്ടിയിരുന്നത് എന്ന നിലപാടാണ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ സ്വീകരിച്ചിരുന്നത്. അതിനാല്‍ സിബിഐ തയ്യാറാക്കിയ നിലവിലെ റിപ്പോര്‍ട്ട് നിലനില്‍ക്കില്ലെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.

എന്നാല്‍ യുഎപിഎ ചുമത്തിയതിനെതിരായ സര്‍ക്കാര്‍ സത്യവാങ്മൂലം എങ്ങനെ നിലനില്‍ക്കുമെന്ന് ഹൈക്കോടതി ചോദിച്ചു. പ്രതികളെ രക്ഷിക്കാനാണോ സര്‍ക്കാര്‍ ശ്രമമെന്നും വനത്തില്‍ കിടക്കുന്ന ആദിവാസിയെ പിടികൂടാനാണ് സര്‍ക്കാര്‍ യുഎപിഎ ചുമത്തുന്നതെന്നും കോടതി വിമര്‍ശിച്ചു.