കേന്ദ്രസര്‍ക്കാരിനെതിരെ വൈഎസ്ആര്‍ കോണ്‍ഗ്രസ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കി

0
57

ന്യൂഡല്‍ഹി: ആന്ധ്രപ്രദേശിന് പ്രത്യേകപദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് വൈഎസ്ആര്‍ കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കി. അവിശ്വാസപ്രമേയത്തെ ടിഡിപിയും പിന്തുണച്ചേക്കുമെന്നാണ് സൂചന. മന്ത്രിമാരെ പിന്‍വലിച്ചിട്ടും എന്‍ഡിഎയില്‍ തന്നെ തുടരുന്ന ടിഡിപി അടുത്തദിവസം മുന്നണിവിട്ടേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ വൈവി സുബ്ബറെഡ്ഡിയാണ് അവിശ്വാസപ്രമേയ നോട്ടീസ് നല്‍കിയത്. ഇതിന് പിന്തുണ തേടി വിവിധ പ്രതിപക്ഷപാര്‍ട്ടികളെ വൈഎസ്ആര്‍ കോണ്‍ഗ്രസ് സമീപിച്ചു. ഇതിനിടെ വിഷയത്തില്‍ ആര് അവിശ്വാസപ്രമേയം കൊണ്ടുവന്നാലും പിന്തുണയ്ക്കുമെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ കടുത്ത രാഷ്ട്രീയ എതിരാളികൂടിയായ ടിഡിപി വ്യക്തമാക്കി. ഇതേ ആവശ്യമുന്നയിച്ച് നേരത്തെ മന്ത്രിസഭയില്‍ നിന്ന് ടിഡിപി തങ്ങളുടെ മന്ത്രിമാരെ പിന്‍വലിച്ചിരുന്നു.