ചെങ്ങന്നൂരില്‍ പി.എസ് ശ്രീധരന്‍ പിള്ള ബിജെപി സ്ഥാനാര്‍ത്ഥി

0
74

ആലപ്പുഴ: ചെങ്ങന്നൂരില്‍ പി.എസ് ശ്രീധരന്‍ പിള്ളയെ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ബി​ജെ​പി കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു സ​മി​തിയാണ്  ഇ​തു സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ന​ട​ത്തിയത്. നേരത്തെ, ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യാ​ൻ ചേ​ർ​ന്ന ബി​ജെ​പി ഭാ​ര​വാ​ഹി യോ​ഗ​ത്തി​ൽ ശ്രീ​ധ​ര​ൻ പി​ള്ള​യെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ൻ ധാ​ര​ണ​യാ​യി​രു​ന്നു.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി അഡ്വ. ഡി. വിജയകുമാറും എല്‍ഡിഎഫിനായി സജി ചെറിയാനുമാണ് മത്സര രംഗത്തുള്ളത്. സിറ്റിംഗ് എംഎല്‍എ രാമചന്ദ്രനായരുടെ അകാലമരണത്തോടെയാണ് ചെങ്ങന്നൂരില്‍ വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.