തൃശൂരില്‍ അറുപതുകാരന്‍ മരിച്ചത് പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് പരാതി

0
42

തൃശൂര്‍: അറുപതുകാരന്‍ മരിച്ചത് പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് പരാതി. ചൂണ്ടല്‍ സ്വദേശി നാരായണന്‍ (60) ആണ് മരിച്ചത്. മകനെ അന്വേഷിച്ച് വീട്ടിലെത്തിയ പൊലീസ് അച്ഛനെ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് കുടുംബം പരാതി നല്‍കി. കുന്നംകുളം സിഐയുടെ നേതൃത്തിലുള്ള സംഘമാണ് മര്‍ദ്ദിച്ചതെന്നാണ് പരാതി.

കഴിഞ്ഞ ദിവസം മകനെ അന്വേഷിച്ച് വീട്ടിലെത്തിയ കുന്നംകുളം പൊലീസ് നാരായണനെ മര്‍ദ്ദിക്കുകയായിരുന്നു.  മര്‍ദ്ദനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നാരായണന്‍ ഇന്നാണ് മരിച്ചത്.