തേനിയിലെ കാട്ടുതീ; പൊള്ളലേറ്റവരില്‍ രണ്ട് പേര്‍ കൂടി മരിച്ചു, മരിച്ചവരുടെ എണ്ണം14 ആയി

0
51

തേനി: തേനിയിലെ കാട്ടുതീ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. ഗുരുതരമായി പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന ഈറോഡ് സ്വദേശി കണ്ണന്‍ (26), ചെന്നൈ സ്വദേശി അനുവിദ്യ (25) എന്നിവരാണ് ഇന്ന് വൈകിട്ട് മരിച്ചത്. ഞായറാഴ്ച വൈകിട്ട് രണ്ടരയോടെയാണ് കുരങ്ങിണി വനത്തില്‍ കാട്ടുതീയുണ്ടായത്.

ചെന്നൈ ട്രെക്കിങ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ 39 അംഗ സംഘമാണ് ട്രെക്കിങ്ങിനായി പുറപ്പെട്ടത്. ദുരന്തത്തെപ്പറ്റി തമിഴ്‌നാട് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ട്രെക്കിങ് സംഘത്തെ അനുമതിയില്ലാതെ വനമേഖലയില്‍ പ്രവേശിപ്പിച്ചതിനു തേനി റേഞ്ച് ഓഫിസര്‍ ജെയ്‌സിങ്ങിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. മേയ് മാസം വരെ തമിഴ്‌നാട്ടിലെ വനമേഖലകളിലും ട്രെക്കിങ്ങിനു നിരോധനവും ഏര്‍പ്പെടുത്തി.