ദുബായില്‍ ആദ്യ സ്മാര്‍ട്ട് പാര്‍ക് തുറന്നു

0
79

ദുബായ്: ദുബായിലെ ആദ്യ സ്മാര്‍ട്ട് പാര്‍ക്ക്‌ അല്‍ ബര്‍ശ സൗത്തില്‍ തുറന്നു. വൈദ്യുത വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനുള്ള സംവിധാനവും സൗരോര്‍ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന പാര്‍ക്കിങ് കേന്ദ്രവുമായി ഏഴു ഹെക്ടര്‍ പ്രദേശത്ത് 1.5 കോടി ദിര്‍ഹം ചെലവില്‍ നിര്‍മിച്ച സ്മാര്‍ട്ട് പാര്‍ക്ക്, ദുബൈയിലെ ആദ്യ സ്മാര്‍ട്ട് പാര്‍കാണ്.

വര്‍ഷം തോറും 260 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുന്ന സൗരോര്‍ജ പാനലുകളാണ് 150 പാര്‍ക്കിങ് സ്ഥലങ്ങളുടെ മേല്‍ക്കൂരയിലായി സ്ഥാപിച്ചിരിക്കുന്നത്. ഈ പാനലുകള്‍ ദീവയുടെ ജല- വൈദ്യുതി ശൃംഖലയുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. പാര്‍ക്കിലെ ജലസേചനത്തിനും ലൈറ്റുകള്‍ തെളിയിക്കാനുമെല്ലാം ഇവിടെ നിന്ന് ഉത്പാദിപ്പിക്കുന്ന ഊര്‍ജമാണ് ഉപയോഗിക്കുന്നതെന്ന് ദുബായ് മുനിസിപ്പാലിറ്റിയുടെ സൗന്ദര്യവത്കരണ പദ്ധതികളുടെ മേല്‍നോട്ടം വഹിക്കുന്ന ഫാത്തിമ അല്‍ മുഹൈരി പറഞ്ഞു.