നവാസ് ഷെരീഫിന്റെ വീടിന് സമീപം ചാവേറാക്രമണം; പത്ത് പേര്‍ കൊല്ലപ്പെട്ടു

0
61

ലാഹോര്‍: മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വസതിക്ക് സമീപം ചാവേറാക്രമണം. ആക്രമണത്തില്‍ പത്തുപേര്‍ കൊല്ലപ്പെട്ടു. കൗമാരക്കാരനായ ചാവേറാണ് ലാഹോറില്‍ ആക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരില്‍ ആറ് പൊലീസുദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു.

25ലധികം പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ മല്‍സരങ്ങള്‍ക്ക് ഒരാഴ്ച മാത്രം ശേഷിക്കെയാണ് സ്‌ഫോടനം. എന്നാല്‍, ടൂര്‍ണമെന്റിനായി കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 2017ല്‍ ലാഹോറില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ 60 പേര്‍ കൊല്ലപ്പെട്ടിരുന്നു.