നീരൊഴുക്കിനാൽ സജീവമായി; കുറ്റാലം ജലപാതം സഞ്ചാരികൾക്കായി തുറന്നു

0
55

പുനലൂർ: വേനൽമഴയിൽ പതഞ്ഞൊഴുകുന്ന കുറ്റാലം ജലപാതം സഞ്ചാരികൾക്കായി തുറന്നു.കഴിഞ്ഞ രണ്ട്  ദിവസങ്ങളിൽ ന്യൂനമർദത്തിൽ മലനിരകളിൽ തിമിർത്ത് പെയ്ത മഴയാണ് കുറ്റാലം ജലപാതത്തിൽ നീരൊഴുക്ക് വർധിക്കുവാൻ കാരണം.

വറ്റിവരണ്ടതോടെ ഒന്നര മാസം മുൻപാണ് അടച്ചത്.നിരവധി വിനോദ സഞ്ചാരികൾ എത്തിയിരുന്നെങ്കിലും വെള്ളമില്ലാത്തതിനാൽ കുളിക്കുവാനാകാതെ  നിരാശരായി മടങ്ങുകയായിരുന്നു. കുറ്റാലം ജലപാതം നീരൊഴുക്കിനാൽ സജീവമായതോടെ വരും ദിവസങ്ങളിൽ സഞ്ചാരികളുടെ നിറസാന്നിദ്ധ്യമുണ്ടാകും.കേരള അതിർത്തി പ്രദേശമായതിനാൽ കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ നിന്നായി നിരവധി മലയാളികളാണ് കുറ്റാലത്തെ കുളി ആസ്വദിക്കുവാനെത്തുന്നത്.