പത്താം ക്ലാസ് പരീക്ഷ ജയിക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കി സ്കൂള്‍ പ്രിന്‍സിപ്പാള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു

0
74

റായ്പ്പൂർ: പത്താം ക്ലാസ് പരീക്ഷ ജയിക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കി സ്കൂള്‍ പ്രിന്‍സിപ്പാള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു.ഹരിയാനയിലെ സോനിപ്പത്തിലുള്ള ഒരു സ്വകാര്യ സ്കൂളിലാണ് സംഭവം. പരീക്ഷ ജയിക്കാന്‍ മറ്റൊരു വിദ്യാര്‍ഥിയെ വെച്ച്‌ പരീക്ഷയെഴുതിക്കാമെന്ന് വഗ്ദാനം ചെയ്താണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ്‌ ഇയാളെ അറസ്റ്റ് ചെയ്തു. സ്കൂളിന്റെ ഉടമസ്ഥന്‍ കൂടിയാണ് അറസ്റ്റിലായ പ്രിന്‍സിപ്പാള്‍. സ്കൂളിന് സമീപമുള്ള വീട്ടില്‍ വെച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇതിനായി രണ്ട് യുവതികളും ഇയാളെ സഹായിച്ചിരുന്നു. അവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.