പി.കെ. കുഞ്ഞാലിക്കുട്ടി സൗദി സ്ഥാനപതിയുമായി ചര്‍ച്ച നടത്തി

0
56

ന്യൂഡല്‍ഹി: മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപി സൗദി അറേബ്യയുടെ ഇന്ത്യന്‍ സ്ഥാനപതി ഡോ. സൗദ് മുഹമ്മദ് അല്‍ സതിയെ സന്ദര്‍ശിച്ചു. സൗദി അറേബ്യയിലെ സ്വദേശിവല്‍ക്കരണം മൂലം ഇന്ത്യയില്‍ നിന്നുള്ള ചെറുകിട വ്യാപാരികളും ജീവനക്കാരും നേരിടുന്ന അനിശ്ചിതത്വം സംബന്ധിച്ച് അദ്ദേഹം സൗദ് മുഹമ്മദ് അല്‍ സതിയുമായി ചര്‍ച്ച നടത്തി.

സൗദിയിലുള്ള ഇന്ത്യാക്കാരില്‍ അഞ്ചുലക്ഷം പേര്‍ േകരളത്തില്‍ നിന്നാണെന്നു കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. സൗദിയിലെ സ്ഥിതിഗതികള്‍ സ്ഥാനപതിയും വിവരിച്ചു. ഭാവിയില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനപതിയെ കുഞ്ഞാലിക്കുട്ടി കേരളത്തിലേക്കു ക്ഷണിക്കുകയും ചെയ്തു.