പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ കപ്പ് ഫുട്‌ബോളിന് ഇന്ന് തുടക്കം

0
52

പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ കപ്പ് ഫുട്‌ബോളിന് ഇന്ന് ഭുവനേശ്വറില്‍ തുടക്കം. ഇന്ന് വൈകുന്നേരം നടക്കുന്ന ഉദ്ഘാടനമല്‍സരത്തില്‍ ഐ ലീഗ് ക്ലബായ ചര്‍ച്ചില്‍ ബ്രദേഴ്‌സ് ഡെല്‍ഹി ഡൈനാമോസിനെ നേരിടും. യോഗ്യതാ മത്സരങ്ങളാണ് ഇന്ന് മുതല്‍ നടക്കുന്നത്.

രണ്ടാം മത്സരത്തില്‍ ഐ ലീഗിലെ ജയന്റ് കില്ലര്‍ എന്നു പേരെടുത്ത കേരളത്തിന്റെ സ്വന്തം ഗോകുലം എഫ് സി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. രാത്രി 8 മണിക്കാണ് ഗോകുലത്തിന്റെ മത്സരം. യോഗ്യതാ റൗണ്ടില്‍ ജയിച്ചാല്‍ മാത്രമെ സൂപ്പര്‍ കപ്പ് ഫൈനല്‍ റൗണ്ടിലേക്ക് കടക്കാന്‍ സാധിക്കൂ.