ഫറൂഖ് കോളേജിലെ സംഘര്‍ഷം: വിദ്യാർത്ഥികൾ ജീവനക്കാരനെ വാഹനമിടിച്ചു അപായപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി

0
60

ഫറോക്ക്: ഫറൂഖ് കോളേജിൽ വിദ്യാർത്ഥികൾ ജീവനക്കാരനെ വാഹനമിടിച്ചു അപായപ്പെടുത്താൻ ശ്രമം. ഗുരുതരമായി പരിക്കേറ്റ ലബോറട്ടറി അസിസ്റ്റന്റ് എ.പി.ഇബ്രാം ഹിംകുട്ടിയെ ചുങ്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിഗ്രി രണ്ടാം വർഷ  വിദ്യാർത്ഥികളാണ് അവസാന പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങി കാമ്പസിൽ അഴിഞ്ഞാടിയത്. ശരീരമാസകലം ചായം പൂശി വാഹനങ്ങളുമായി ക്യാമ്പസിൽ ഭികരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ഇതിനിടെ വിദ്യാർത്ഥികൾ സംഘം ചേർന്ന് അദ്ധ്യാപകർക്കും ജീവനക്കാർക്കും നേരെ തിരിയുകയായിരുന്നു.

അനുമതിയില്ലാതെ ക്യാമ്പസിനകത്ത് കയറ്റിയ  KL 43 C 300 കാറാണ് ജീവനക്കാരനെ ഇടിച്ചിട്ടത്. രണ്ടാം വർഷ ബി.കോം കമ്പ്യൂട്ടർ അപ്ലിക്കേഷൻ വിദ്യാർത്ഥി മുഹമ്മദ് നവാസ്, മുഹമ്മദ് വസിം ബി.എ.എകണോമിക്സ്, മുഹമ്മദ് അൻഫാസ് എ ബി.എ.ഇംഗ്ലീഷ്, അനീസ് പി.വി ബി.എ.എകണോമിക്സ്, ഷബാബ് മുഹമ്മദ് ബി.കോം കമ്പ്യൂട്ടർ അപ്ലികേഷൻ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ അഴിഞ്ഞാടിയത്. ഇന്നലെ ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. കോളേജ് അധികൃതർ പോലീസിൽ പരാതി നൽകി.