മധുവിന്‍റെ കൊലപാതകം: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

0
64

മ​ണ്ണാ​ർ​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ ആ​ദി​വാ​സി യു​വാ​വ് മ​ധു​വി​നെ മ​ർ​ദ്ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ മ​ണ്ണാ​ർ​ക്കാ​ട് പ്ര​ത്യേ​ക കോ​ട​തി ത​ള്ളി. പ​ട്ടി​ക​ജാ​തി-​വ​ർ​ഗ പ്ര​ത്യേ​ക കോ​ട​തി​യാ​ണു കേ​സ് പ​രി​ഗ​ണി​ച്ച​ത്. കേ​സി​ലെ 16 പ്ര​തി​ക​ളു​ടേ​യും ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി.

കേസില്‍ 16 പ്രതികളാണ് അറസ്റ്റിലായത്. മണ്ണാര്‍ക്കാട് പട്ടികജാതി-വര്‍ഗ പ്രത്യേക കോടതിയാണ് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ചത്. കൊല്ലപ്പെട്ട മധുവിന്‍റെ അമ്മയും സഹോദരിയും കോടതിയില്‍ ഹാജരായിരുന്നു. കൊലപാതകം, പട്ടികവര്‍ഗ വിഭാഗത്തിന് നേരെയുള്ള അതിക്രമം, വനത്തിനുള്ളില്‍ അതിക്രമിച്ചു കയറല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ക​ടു​കു​മ​ണ്ണ ഉൗ​രി​ലെ മ​ല്ല​ൻ-​മ​ല്ലി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ മ​ധു​വി​നെ​ ഫെ​ബ്രു​വ​രി 22ന് ​ഒ​രു​സം​ഘ​മാ​ളു​ക​ൾ കെ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച​ത്. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലി​രി​ക്കെ​യാ​ണ് മ​ധു മ​രി​ച്ച​ത്.