സാമ്പത്തിക തട്ടിപ്പ് കേസ്: വിചാരണ നടപടികളില്‍നിന്ന് രക്ഷപെടാന്‍ രാജ്യംവിട്ടത് 31 പേരെന്ന് സര്‍ക്കാര്‍

0
49

ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പ് കേസുകളെത്തുടര്‍ന്ന് വിചാരണ നടപടികളില്‍നിന്ന് രക്ഷപെടാന്‍ രാജ്യംവിട്ടത് 31 പേരെന്ന് സര്‍ക്കാര്‍. വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ ചോദ്യത്തിന് മറുപടിയായി ലോക്സഭയെ അറിയിച്ചതാണ് ഇക്കാര്യം.

പഞ്ചാബ് നാഷണല്‍ ബാങ്ക് (പി.എന്‍.ബി) തട്ടിപ്പുകേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും സി.ബി.ഐയുടെയും അന്വേഷണം നേരിടുന്ന നീരവ് മോദിയും ബന്ധുവായ മെഹുല്‍ ചോക്സിയും അടക്കമുള്ളവര്‍ രാജ്യംവിട്ട 31 പേരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. നീരവ് മോദിയുടെ ഭാര്യ അമി നീരവ് മോദി, മകന്‍ നീഷാല്‍ മോദി, മദ്യരാജാവ് വിജയ് മല്യ, ലളിത് മോദി, ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരി എന്നിവരുടെ പേരുകളും പട്ടികയിലുണ്ട്.