സിബിഎസ്ഇ പ്ലസ് ടു പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നു

0
69

തിരുവനന്തപുരം: സിബിഎസ്ഇ പ്ലസ്ടു പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു. അക്കൗണ്ടന്‍സി ചോദ്യപേപ്പറാണ് ചോര്‍ന്നിരിക്കുന്നത്. വാട്‌സാപ്പ് വഴിയാണ് ചോദ്യപേപ്പര്‍ പുറത്തു വന്നതെന്ന് കരുതുന്നു. സിബിഎസ്ഇ ഉദ്യോഗസ്ഥര്‍ക്ക് സംഭവത്തില്‍ പങ്കുള്ളതായി സംശയമുയര്‍ന്നിട്ടുണ്ട്. ചോദ്യപേപ്പര്‍ ചോര്‍ന്നതായി ഡല്‍ഹി വിദ്യാഭ്യാസമന്ത്രി മനീഷ് സിസോദിയ സ്ഥിരീകരിച്ചു.

രണ്ടാം സെറ്റിലെ ചോദ്യപേപ്പറുമായി യോജിക്കുന്നവയാണ് പുറത്ത് വന്നിരിക്കുന്നത്. വാട്‌സാപ്പിലൂടെ പ്രചരിച്ച ചോദ്യപേപ്പറിന്റെ പകര്‍പ്പ് മന്ത്രിക്കും ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തിയത്. ബുധനാഴ്ച മുതല്‍ ചോദ്യപേപ്പറുകളുടെ പകര്‍പ്പ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.