സീ​റോ മ​ല​ബാ​ർ സ​ഭ പ്രാര്‍ത്ഥനാദി​നം ആ​ച​രി​ക്കും

0
40

കാ​ക്ക​നാ​ട്: എ​റ​ണാ​കു​ളം- അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യി​ൽ സ​മീ​പ​കാ​ല​ത്ത് ഉ​ട​ലെ​ടു​ത്ത പ്ര​ശ്ന​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സീ​റോ മ​ല​ബാ​ർ സ​ഭ​യി​ൽ ഐ​ക്യ​വും സ​മാ​ധാ​ന​വും പു​ല​രാ​ൻ പ്രാ​ർ​ഥ​നാ​ദി​നം ആ​ച​രി​ക്കും. ഈ ​മാ​സം 23നാ​ണ് ഉ​പ​വാ​സ പ്രാ​ർ​ഥ​നാ​ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​ത്.

ഇ​തി​ന​കം പ്രാ​ർ​ഥ​നാ ദി​നാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ച രൂ​പ​ത​ക​ളി​ൽ പ്ര​ഖ്യാ​പി​ച്ച ദി​വ​സ​ങ്ങ​ളി​ൽ​ത്ത​ന്നെ പ്രാ​ർ​ഥ​ന ന​ട​ക്കും. മ​റ്റു രൂ​പ​ത​ക​ളി​ൽ 23നാ​യി​രി​ക്കും ആ​ച​ര​ണം. കാ​ക്ക​നാ​ട്ട് സ​ഭാ​കേ​ന്ദ്ര​ത്തി​ൽ ചേ​ർ​ന്ന സ്ഥി​രം സി​ന​ഡാ​ണ് പ്രാ​ർ​ഥ​നാ​ദി​നം ആ​ച​രി​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്ത​ത്. സഭയിലെ എല്ലാ ഇടവകകളിലും സന്യസ്ത ഭവനങ്ങളിലും പ്രത്യേക പ്രാര്‍ത്ഥനകള്‍ ഉണ്ടാകും. ഒരു മണിക്കൂര്‍ വിശുദ്ധ കുര്‍ബാനയുടെ ആരാധനയും നടക്കും. ഇതോടൊപ്പം എറണാകുളം അങ്കമാലി അതിരൂപതക്ക് ഉണ്ടായ സാമ്പത്തിക നഷ്ടം പരിഹരിക്കുന്നതിനുള്ള വഴികള്‍ തേടാനും സിനഡ് തീരുമാനിച്ചു.