ഇറാന്‍ ആണവായുധം നിര്‍മിക്കുകയാണെങ്കില്‍ സൗദി അറേബ്യയും മടിച്ചുനില്‍ക്കില്ലെന്ന് അമീര്‍ മുഹമ്മദ്

0
59

ജിദ്ദ: ഇറാന്‍ ആണവായുധം നിര്‍മിക്കുകയാണെങ്കില്‍ സൗദി അറേബ്യയും മടിച്ചുനില്‍ക്കില്ലെന്ന് കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍. അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ സി.ബി.എസിന് നല്‍കിയ അഭിമുഖത്തിലാണ് അമീര്‍ മുഹമ്മദ് നയം വ്യക്തമാക്കിയത്. ആണവായുധം നിര്‍മിക്കാന്‍ സൗദിക്ക് ഒരുതാല്‍പര്യവുമില്ല. പക്ഷേ, ഇറാന്‍ ആണവായുധം വികസിപ്പിച്ചാല്‍ ഒട്ടും വൈകാതെ തന്നെ സൗദിയും ആ മാര്‍ഗം പിന്തുടരും. അതില്‍ ഒരു സംശയവുമില്ല. -പ്രശസ്ത അമേരിക്കന്‍ മാധ്യമപ്രവര്‍ത്തക നോറ ഒ’ഡനീലുമായുള്ള അഭിമുഖത്തില്‍ അമീര്‍ മുഹമ്മദ് സൂചിപ്പിച്ചു.