എട്ട് എല്‍ഇഡി ലൈറ്റുകളോട് കൂടിയ ഫ്‌ളാഷ്‌ലൈറ്റുമായി സിയോക്‌സ് മൊബൈല്‍

0
77

എട്ട് എല്‍ഇഡി ലൈറ്റുകളോട് കൂടിയ മികച്ച ഫ്‌ളാഷ്‌ലൈറ്റുമായി സിയോക്‌സ് മൊബൈല്‍സിന്റെ പുതിയ ഫീച്ചര്‍ ഫോണ്‍ ആയ സിയോക്‌സ് ട്യൂബ്‌ലൈറ്റ് ഇന്ത്യന്‍ വിപണിയില്‍ എത്തി.915 രൂപ വിലയിട്ടിരിക്കുന്ന ഫോണ്‍ കറുപ്പ്, വെളുപ്പ് നിറങ്ങളില്‍ ലഭിക്കും.

പ്രധാന സവിശേഷതകള്‍

2.4 ഇഞ്ച് ഡിസ്‌പ്ലേ

നാവിഗേഷണല്‍ കണ്‍ട്രോളോട് കൂടിയ T9 കീബോര്‍ഡ്സോഫ്റ്റ് കീകള്‍

ഇന്റര്‍നെറ്റ്, പിന്‍ഭാഗത്ത് ക്യാമറ

അടിയന്തരഘട്ടങ്ങളില്‍ ഫോണ്‍ വിളിക്കാന്‍ സഹായിക്കുന്ന SoS സംവിധാനം

സ്പീഡ് ഡയല്‍, വയര്‍ലെസ് എഫ്എം, ബ്ലൂടൂത്ത്, WAP, GPRS മൊബൈല്‍ ട്രാക്കിംഗ് സംവിധാനം എന്നിവയും സിയോക്‌സ് ട്യൂബ്‌ലൈറ്റിനെ ആകര്‍ഷകമാക്കുന്നു.

വിവിധ ഭാഷകള്‍ പിന്തുണയ്ക്കുന്ന ഫോണില്‍ സ്വകാര്യതാ ലോക്ക്, ഓഡിയോ കോള്‍ റിക്കോഡിംഗ് എന്നിവയുണ്ടാകും.

മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 32 GB വരെ ഉയര്‍ത്താനുമാകും. 1800 mAh ബാറ്ററിയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. രാജ്യത്തെ മൊബൈല്‍ ഫോണ്‍ വില്‍പ്പനകേന്ദ്രങ്ങളിലൂടെയായിരിക്കും പ്രധാനമായും ഫോണിന്റെ വില്‍പ്പന.