‘എന്റെ ഒരു പുസ്തകം പ്രകാശനം ചെയ്യണമെങ്കില്‍ ഇനി ആരു പീഡിപ്പിച്ചു എന്നു പറയണം’; നിഷയെ പരിഹസിച്ച് പി.സി ജോര്‍ജിന്റെ മരുമകള്‍

0
149

ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷാ ജോസിനെ പരിഹസിച്ച് പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിന്റെ ഭാര്യയും നടന്‍ ജഗതി ശ്രീകുമാറിന്റെ മകളുമായ പാര്‍വതി. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് പാര്‍വതിയുടെ പരിഹാസം. പ്രമുഖ രാഷ്ട്രീയനേതാവിന്റെ മകന്‍ ട്രെയിന്‍ യാത്രയില്‍ തന്നെ അപമാനിച്ചിട്ടുണ്ടെന്ന് നിഷാ ജോസ് തന്റെ ജീവിതാനുഭവക്കുറിപ്പുകളുടെ സമാഹാരത്തില്‍ വിവരിച്ചതിനു പിന്നാലെയാണ് പാര്‍വതിയുടെ പോസ്റ്റ്.

‘എന്റെ ഒരു പുസ്തകം പ്രകാശനം ചെയ്യണമെങ്കില്‍ ആരു പീഡിപ്പിച്ചു എന്നു പറയണാവോ? ഷാരൂഖാന്‍ തോണ്ടി എന്നു പറഞ്ഞാലോ…അല്ലേല്‍ വേണ്ട, ടോം ക്രൂയിസ് കയറി പിടിച്ചു എന്നു പറയാം. എന്നാലേ മാര്‍ക്കറ്റിങ് പൊലിക്കുള്ളൂ…’ പാര്‍വതി ഫെയ്‌സ് ബുക്കില്‍ കുറിച്ചു.