ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ചെന്നൈയെ തോല്‍പ്പിച്ചു;സൂപ്പര്‍ കപ്പ് യോഗ്യത ഉറപ്പിച്ച് കൊല്‍ക്കത്ത

0
71

ഭുവനേശ്വർ: ഐ ലീഗ് ടീമായ ചെന്നൈ സിറ്റി എഫ്സിയെ ഒന്നിനെതിരെ നാലു ഗോളുകൾക്കു തോല്‍പ്പിച്ച് എടികെ സൂപ്പർ കപ്പിനു യോഗ്യത നേടി. ഹിതേഷ് ശര്‍മ (37), സെക്വീഞ്ഞ (57), അശുതോഷ് മേത്ത (77), റോബീ കീന്‍ (83) എന്നിവരുടെ ഗോളുകളിലാണ് കൊൽക്കത്തയുടെ ജയം. ചെന്നൈ സിറ്റിയ്ക്കു വേണ്ടി ജീൻ മൈക്കേൽ (50) ആശ്വാസ ഗോള്‍ കണ്ടെത്തി. ഏപ്രിൽ മൂന്നിന് എഫ്സി ഗോവയ്ക്കെതിരെയാണ് എടികെയുടെ സൂപ്പർകപ്പ് പോരാട്ടം.