ക്യാപ്റ്റന്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു; എയര്‍ലൈന്‍സ് കമ്പനിക്കെതിരെ സഹ പൈലറ്റ്

0
70

സിയാറ്റില്‍: ക്യാപ്റ്റന്‍ പീഡിപ്പിച്ച സംഭവത്തില്‍ പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നാരോപിച്ച് എയര്‍ലൈന്‍സ് കമ്പനിക്കെതിരെ സഹ പൈലറ്റ്. അലാസ്‌ക എയര്‍ലൈന്‍സ് സഹപൈലറ്റ് ബെറ്റി പിനയാണു കമ്പനിക്കെതിരെ പരാതി നല്‍കിയത്.

എന്നാല്‍ ക്യാപ്റ്റനെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും തുടര്‍ന്ന് കോടതിയെ സമീപിക്കുകയുമായിരുന്നുവെന്ന് ബെറ്റി പിന പറയുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഒരു യാത്രയ്ക്കുള്ള മുന്നൊരുക്കത്തിനിടെ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയശേഷം ലൈംഗികമായി പീഡിപ്പിക്കാന്‍ എയര്‍ലൈന്‍സ് കമ്പനി അനുവദിച്ചു എന്നാരോപിച്ചാണു പരാതി.

മുപ്പത്തിയൊന്‍പതുകാരിയായ ബെറ്റി മൂന്നു ദിവസത്തെ യാത്രയുടെ ഭാഗമായിട്ടായിരുന്നു ക്യാപ്റ്റനൊപ്പം പോയത്. എന്നാല്‍ പുറപ്പെടും മുന്‍പു ഹോട്ടലില്‍ വച്ച് വൈനില്‍ മയക്കുമരുന്നു കലര്‍ത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണു പരാതി. ക്യാപ്റ്റന്‍ ഇപ്പോഴും അലാസ്‌ക എയര്‍ലൈന്‍സില്‍ ജോലി ചെയ്യുന്നതായും ബെറ്റി പറയുന്നു. ഇയാള്‍ എത്ര പേരെ പീഡിപ്പിച്ചിട്ടുണ്ടെന്നും വ്യക്തമല്ല. അവരില്‍ താന്‍ അവസാനത്തെയാളായിരിക്കണമെന്ന ആഗ്രഹത്താലാണു പരാതി നല്‍കുന്നതെന്നും ബെറ്റി പറഞ്ഞു.