ജാര്‍ഖണ്ഡില്‍ ബീഫിന്റെ പേരില്‍ കൊലപാതകം: ബിജെപി നേതാവുള്‍പ്പടെ 11 പേര്‍ കുറ്റക്കാരെന്ന് കോടതി

0
42

റാഞ്ചി: ബീഫിന്റെ പേരില്‍ ജാര്‍ഖണ്ഡില്‍ യുവാവിനെ മര്‍ദിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ ബിജെപി പ്രാദേശിക നേതാവ് ഉള്‍പ്പെടെ 11 പ്രതികള്‍ കുറ്റക്കാരെന്ന് ജാര്‍ഖണ്ഡ് കോടതി. ഗോരക്ഷയുടെ പേരില്‍ രാജ്യത്ത് നടന്ന ആക്രമണങ്ങളിലെ ആദ്യത്തെ കോടതി വിധിയാണിത്. 11 പ്രതികളില്‍ മൂന്നുപേര്‍ക്കെതിരെ ഗൂഢാലോചനാക്കുറ്റവും തെളിഞ്ഞതായി കോടതി പറഞ്ഞു. മാര്‍ച്ച് ഇരുപതിന് പ്രതികള്‍ക്ക് ശിക്ഷ വിധിക്കും.

പ്രതികളുടെ ശിക്ഷ അടുത്ത ചൊവ്വാഴ്ച വിധിക്കും. റാംഗഡിലെ ബിജെപി പ്രാദേശിക നേതാവ് നിത്യാനന്ദ് മഹാതോ അടക്കമാണ് പ്രതിപ്പട്ടികയിലുളളത്. കഴിഞ്ഞ ജൂണിലാണ് രാംഗഢ് ജില്ലയിലെ ബജര്‍തണ്ടില്‍ വച്ച് അലിമുദ്ദിന്‍(അസ്ഗര്‍ അന്‍സാരി) എന്നയാളെ ഗോസംരക്ഷകര്‍ എന്ന് അവകാശപ്പെട്ട സംഘം മര്‍ദിച്ച് കൊലപ്പെടുത്തിയത്.