ഡോണള്‍ഡ് ട്രംപ് ജൂനിയര്‍ വിവാഹമോചിതനാകുന്നു

0
64

വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകന്‍ ഡോണള്‍ഡ് ട്രംപ് ജൂനിയര്‍ വിവാഹമോചിതനാകുന്നു. 12 വര്‍ഷം നീണ്ട വിവാഹജീവിതത്തിനാണ് ഡോണള്‍ഡ് ട്രംപ് ജൂനിയറും ഭാര്യ വനേസയും തിരശീലയിടുന്നത്. വിവാഹമോചനത്തിനായി ഇരുവരം പരസ്പര സമ്മതത്തോടെ കോടതിയെ സമീപിക്കുകയായിരുന്നു. കുടുംബത്തോടും പരസ്പരവുമുള്ള എല്ലാ ബഹുമാനങ്ങളും നിലനിര്‍ത്തി പിരിയുന്നതായി ദമ്പതികള്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

2005-ലാണ് ഡോണള്‍ഡ് ട്രംപ് ജൂനിയര്‍ മോഡലായിരുന്ന വനേസയെ വിവാഹം കഴിക്കുന്നത്. ഇവര്‍ക്ക് അഞ്ചു മക്കളാണുള്ളത്. അതേസമയം വിവാഹമോചനത്തിലേക്കു നയിച്ച കാരണമെന്താണെന്നു വ്യക്തമായിട്ടില്ല.

യുഎസ് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ മകനും പ്രശസ്തിയിലേക്കുയര്‍ന്നിരുന്നു. യു.എസ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെക്കുറിച്ച് ഡോണള്‍ഡ് ട്രംപ് ജൂനിയറിന് അറിയാമായിരുന്നുവെന്ന വിവരം അടുത്തിടെ പുറത്തുവന്നിരുന്നു. ഹിലരി ക്ലിന്റനെ മോശക്കാരിയാക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കാന്‍ ട്രംപ് ജൂനിയര്‍ സമ്മതം നല്‍കിയിരുന്നതായി അദ്ദേഹത്തിന്റെ ഇമെയിലുകളില്‍ നിന്ന് കണ്ടെത്തിയിരുന്നു.