തെരുവിന് മോദിയുടെ പേര് നല്‍കി; ബീഹാറില്‍ 70 കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി

0
48

പട്‌ന: തെരുവിന് നരേന്ദ്രമോദി ചൗക് എന്ന് പേരിട്ടതിന് ബിഹാറിലെ ദര്‍ഭംഗ ജില്ലയില്‍ 70 കാരനെ 50 ഓളം പേര്‍ ഉള്‍പ്പെട്ട സംഘം കഴുത്തറുത്ത് കൊലപ്പെടുത്തി. രാമചന്ദ്ര യാദവ് എന്നയാളാണ് കൊല്ലപ്പെട്ടത്.കൊല്ലപ്പെട്ട രാമചന്ദ്ര യാദവിന്റെ സഹോദരന്‍ അക്രമികളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും അദ്ദേഹത്തിനും ക്രൂര മര്‍ദ്ദനമേറ്റു.

ആര്‍.ജെ.ഡിയുടെ പിന്തുണയുള്ളവരാണ് അക്രമം നടത്തിയതെന്നാണ് കുടുംബാംഗങ്ങള്‍ ആരോപിക്കുന്നത്. ആര്‍.ജെ.ഡിയുടെ ശക്തികേന്ദ്രമായ പ്രദേശത്തെ തെരുവിന് മോദിയുടെ പേരിട്ടതാണ് പ്രകോപനമെന്നും അവര്‍ പറയുന്നു. ഇവരുടെ കുടുംബത്തിലെ മറ്റൊരാളെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം തെരുവില്‍ സ്ഥാപിച്ചതിന്റെ പേരില്‍ അക്രമികള്‍ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ടുചെയ്തു.