തൊഴില്‍ കരാര്‍: കുവൈത്തും ഫിലിപ്പീന്‍സുമായി ചര്‍ച്ചകള്‍ ആരംഭിച്ചു

0
59

കുവൈത്ത് സിറ്റി: തൊഴിലാളികള്‍ക്കു നിശ്ചിത ശമ്പളവും അവകാശങ്ങളും ഉറപ്പു വരുത്താന്‍ ഫിലിപ്പീന്‍സ് നിര്‍ദേശിച്ച നിര്‍ദിഷ്ട തൊഴില്‍ കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ മനിലയില്‍ ആരംഭിച്ചു. ഇന്നത്തെ രണ്ടാം ഘട്ട യോഗത്തിനു ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും. മാസം 120 ദിനാര്‍ മിനിമം വേതനം, ദിവസം എട്ടുമണിക്കൂര്‍ വിശ്രമം, തൊഴിലാളികള്‍ക്കു മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദം, പാസ്‌പോര്‍ട്ട് സ്‌പോണ്‍സര്‍ പിടിച്ചുവയ്ക്കില്ലെന്ന ഉറപ്പ്, ഒരു സ്‌പോണ്‍സര്‍ക്കു കീഴില്‍ മാത്രം ജോലി തുടങ്ങിയ വ്യവസ്ഥകളാണു ഫിലിപ്പീന്‍സ് മുന്നോട്ടുവച്ചിരിക്കുന്നത്.

ശമ്പളം നേരിട്ടു ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട് തൊഴില്‍പീഡനമുണ്ടായാല്‍ കുവൈത്ത് അധികൃതര്‍ക്കു പരാതി നല്‍കാന്‍ സംവിധാനം, സ്‌പോണ്‍സര്‍മാര്‍ വ്യാജ പരാതി നല്‍കുന്നതു തടയാനുള്ള വ്യവസ്ഥകള്‍ എന്നിവയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആരോപണവിധേയരാകുന്ന സ്‌പോണ്‍സര്‍മാര്‍ക്ക് തൊഴിലാളികളെ വീണ്ടും ലഭ്യമാക്കരുതെന്നും നിര്‍ദേശമുണ്ട്.