പലസ്തീന്‍ ദുരിതാശ്വാസത്തിന് ഖത്തറിന്റെ അഞ്ചു കോടി ഡോളര്‍ സഹായം

0
59

ദോഹ: പലസ്തീന്‍ മേഖലകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുന്ന യുഎന്നിന്റെ ദുരിതാശ്വാസ ഏജന്‍സിക്ക് (യുഎന്‍ആര്‍ഡബ്ല്യുഎ) ഖത്തറിന്റെ അഞ്ചു കോടി ഡോളറിന്റെ സഹായം. റോമിലെ യുഎന്‍ ഭക്ഷ്യ, കാര്‍ഷിക സംഘടനാ (എഫ്എഒ) ആസ്ഥാനത്തു നടന്ന യോഗത്തിലാണ് ഖത്തര്‍ സഹായധനം പ്രഖ്യാപിച്ചത്.

യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, വിദേശ കാര്യങ്ങള്‍ക്കായുള്ള യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി ഫെഡെറിക്ക മോഗെറിനി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഖത്തറിനെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ജനറല്‍ ഡോ. അഹമ്മദ് ബിന്‍ ഹസ്സന്‍ അല്‍ ഹമ്മദിയുടെ നേതൃത്വത്തിലുള്ള സംഘമാണു പങ്കെടുക്കുന്നത്.