പുതിയ രണ്ടു നിറത്തിലും കൂടി യമഹ സൈനസ് റെയ് ZR എത്തുന്നു

0
90


പുതിയ രണ്ടു നിറത്തിലും കൂടി യമഹ സൈനസ് റെയ് ZR സ്‌കൂട്ടര്‍ എത്തുന്നു.
അര്‍മാന്ത ബ്ലൂ, റൂസ്റ്റര്‍ റെഡ് നിറങ്ങളില്‍ യമഹ സൈനസ് റെയ് ZR സ്‌കൂട്ടര്‍ ലഭ്യമാകുന്നത്.

അര്‍മാന്ത ബ്ലൂ, റൂസ്റ്റര്‍ റെഡ് നിറങ്ങള്‍ സ്‌കൂട്ടറിന്റെ ഡിസ്‌ക് ബ്രേക്ക് പതിപ്പില്‍ മാത്രമാണ് യമഹ ലഭ്യമാക്കുന്നത്. 113 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എയര്‍ കൂള്‍ഡ് എഞ്ചിനിലാണ് യമഹ റെയ് ZR ന്റെ ഒരുക്കം. 7 bhp കരുത്തും 8.1 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഉള്ളത്. 103 കിലോഗ്രാമാണ് സ്‌കൂട്ടറിന്റെ ഭാരം. ഇന്ധനക്ഷമതയാണ് സൈനസ് റെയ് ZR ല്‍ യമഹ ഉയര്‍ത്തിപ്പിടിക്കുന്ന പ്രധാന വിശേഷം. 60 കിലോമീറ്ററാണ് സ്‌കൂട്ടറില്‍ യമഹ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.

53,451 രൂപയാണ് സ്‌കൂട്ടറിന്റെ ഡ്രം ബ്രേക്ക് പതിപ്പിന്റെ എക്‌സ്‌ഷോറൂം വില. ഡിസ്‌ക് ബ്രേക്ക് പതിപ്പിന് 55,898 രൂപയാണ് പ്രൈസ്ടാഗ്.