ബിജെപിയെന്നാല്‍ ‘ബ്രേക്ക് ജനതാ പ്രോമിസ്’ എന്ന് തെലുങ്കുദേശം

0
48

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിനു പിന്നാലെ ബിജെപിക്കെതിരെ ആഞ്ഞടിച്ചു തെലുങ്കുദേശം പാര്‍ട്ടി. ബിജെപിയെന്നാല്‍ ‘ബ്രേക്ക് ജനതാ പ്രോമിസ്’ എന്നാണെന്നു ടിഡിപി നേതാവ് തോട്ട നരസിംഹന്‍ പറഞ്ഞു.

അതിനിടെ, എന്‍ടിഎ മുന്നണി വിടാനുള്ള ടിഡിപി തീരുമാനത്തെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയും ശിവസേനയും സ്വാഗതം ചെയ്തു. എന്നാല്‍ ബിജെപിക്കു ആന്ധ്രയില്‍ വളരാനുള്ള സുവര്‍ണാവസരമാണ് ഇതെന്നായിരുന്നു ബിജെപി നേതാവ് ജിവിഎല്‍ നരസിംഹറാവുവിന്റെ പ്രതികരണം.

ആന്ധ്രപ്രദേശിനു പ്രത്യേക പദവി നല്‍കില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണു ടിഡിപി എന്‍ഡിഎ വിട്ടത്. പാര്‍ട്ടി എംപിമാരെ എന്‍.ചന്ദ്രബാബു നായിഡു തീരുമാനം അറിയിച്ചു. ലോക്‌സഭയില്‍ 16 പേരും രാജ്യസഭയില്‍ ആറ് അംഗങ്ങളും ടിഡിപിക്കുള്ളത്. നേരത്തെ പാര്‍ട്ടി മന്ത്രിമാര്‍ കേന്ദ്ര മന്ത്രിസഭയില്‍നിന്നും രാജിവച്ചിരുന്നു.