ബോംബ് ഭീഷണിയെത്തുടര്‍ന്ന് ചെന്നൈ വിമാനത്താവളത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം

0
62

ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം. ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും പ്രതിരോധമന്ത്രി നിര്‍മല സീതാരാമനും എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഭീഷണി സന്ദേശമെത്തിയത്.

ഹൈദരാബാദിനും ചെന്നൈയ്ക്കുമിടയില്‍ സര്‍വീസ് നടത്തുന്ന ഒരു വിമാനക്കമ്പനിയുടെ ഓഫിസിലേക്കാണ് സന്ദേശമെത്തിയത്. ഉടന്‍ തന്നെ ചെന്നൈ വിമാനത്താവളത്തില്‍ വിവരമറിയിക്കുകയും നടപടിയെടുക്കുകയുമായിരുന്നു. 20 സര്‍വീസുകളാണ് ഈ കമ്പനി ഹൈദരാബാദിനും ചെന്നൈയ്ക്കുമിടയില്‍ നടത്തുന്നത്.