ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ദുല്‍ഖറും കീര്‍ത്തിയും; വൈറലായി ‘മഹാനദി’യുടെ ഫാന്‍ മെയ്ഡ് പോസ്റ്റര്‍

0
79

ദുല്‍ഖര്‍ സല്‍മാനും കീര്‍ത്തി സുരേഷും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ‘മഹാനദി’യുടെ ഫാന്‍ മെയ്ഡ് പോസ്റ്റര്‍ ശ്രദ്ധേയമാകുന്നു. വിനീത് ജോസി എന്ന ഡിസൈനറാണ് ബ്ലാക് ആന്‍ഡ് വൈറ്റില്‍ പോസ്റ്റര്‍ ഉണ്ടാക്കിയിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനെയും കീര്‍ത്തി സുരേഷിനേയും പഴയകാല നായിക നായകന്മാരായി തന്നെ പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുകയാണ് വിനീത് ജോസി.

തെലുങ്കിലെ അഭിനേത്രികളിലൊരാളും ദേശീയ അവാര്‍ഡ് ജേതാവുമായ സാവിത്രിയുടെ ജീവിതകഥ പ്രമേയമാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മഹാനദി’. ദുല്‍ഖര്‍ സല്‍മാനും കീര്‍ത്തി സുരേഷും പഴയകാല താരങ്ങളായ സാവിത്രിയെയും ജെമിനി ഗണേശനെയുമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലഘട്ടത്തിലെ പോസ്റ്റര്‍ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിന്റെ പോസ്റ്റര്‍ പഴയ മമ്മൂട്ടിയെയും മേനകയെയുമാണ് അനുസ്മരിക്കുന്നത്. അനുഷ്‌ക ഷെട്ടി, സാമന്ത എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ചിത്രം അടുത്ത മാസം ലോകമെമ്പാടും പ്രദര്‍ശനത്തിന് എത്തും. തെലുങ്കു കൂടാതെ തമിഴ്, മലയാളം ഭാഷകളില്‍ ഡബ്ബ് ചെയ്തും ഈ ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.