മരം മുറിക്കുന്നതിന് സഹായിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കന്‍ അതേ മരം വീണ് മരിച്ചു

0
50

അടിമാലി: വീടിന്റെ മേല്‍ക്കൂര നിര്‍മ്മാണ ജോലിക്കിടെ മരം മുറിക്കുന്നതിന് സഹായിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കന്റെ മേല്‍ മരം വീണ് ദാരുണ അന്ത്യം. കുഞ്ചിത്തണ്ണി ദേശീയം സ്വദേശി വലിയവീട്ടില്‍ അശോകന്‍ (52) ആണ് മരിച്ചത്. ഇന്നു വൈകിട്ട് നാലു മണിയോടെ ചിത്തിരപുരം പവര്‍ ഹൗസിന് സമീപമാണ് അപകടം.

ഇരുമ്പ് മേല്‍ക്കൂര നിര്‍മ്മാണ ജോലിക്കാരനായ അശോകന്‍ മൂന്നാര്‍ പഞ്ചായത്ത് ജീവനക്കാരന്റെ ചിത്തിരപുരത്തെ വീട്ടില്‍ ജോലിക്കെത്തിയതായിരുന്നു. ഇതിനിടെ റബര്‍ മരം മുറിച്ചു കൊണ്ടിരുന്ന മറ്റു രണ്ടു തൊഴിലാളികളെ സഹായിക്കുന്നതിനുള്ള ശ്രമത്തിനിടെ മരം ശരീരത്തില്‍ പതിച്ചു. മരം വീഴുന്നതു കണ്ട് മാറാന്‍ ശ്രമിച്ചെങ്കിലും കുറ്റിയില്‍ തട്ടി വീണതിനാല്‍ കഴിഞ്ഞില്ല. തല്‍ക്ഷണം മരണം സംഭവിച്ചു.