മോശം സാഹചര്യം: 31 കുട്ടികളുള്‍പ്പെടെ 155 കരാര്‍ തൊഴിലാളികളെ രക്ഷപ്പെടുത്തി

0
102

തമിഴ്‌നാട്ടില്‍ നിന്നും 155 കുടിയേറ്റ കരാര്‍ തൊഴിലാളികളെ റവന്യൂ വകുപ്പ് രക്ഷപ്പെടുത്തി. തിരുവല്ലൂരിലെ ആര്‍എന്‍ഐ ചൂളയില്‍ തുച്ഛമായ ശമ്പളത്തിലും മോശപ്പെട്ട സാഹചര്യത്തിലും ജോലി ചെയ്തിരുന്ന 31 കുട്ടികളെയും 63 സ്ത്രീകളെയും 61 പുരുഷന്‍മാരെയുമാണ്‌ ഇന്റര്‍നാഷണല്‍ ജസ്റ്റിസ് മിഷനിലെ അംഗങ്ങളും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ റെയ്ഡില്‍ രക്ഷപ്പെടുത്തിയത്.

ഛത്തീസ് ഗഡ്‌, ഒഡീഷ എന്നിവടങ്ങളില്‍ നിന്നുള്ള അന്യസംസ്ഥാനക്കാരെയാണ് ഇടനിലക്കാര്‍ ഇവിടെ എത്തിച്ചത്. ആഴ്ചയില്‍ 200 രൂപയായിരുന്നു ഇവരുടെ ശമ്പളം. 1000 ചുടുകട്ട ചുമക്കുമ്പോള്‍ 20 രൂപയായിരുന്നു തങ്ങള്‍ക്ക് ലഭിച്ചിരുന്നതെന്നും അസുഖ ബാധിതരാകുമ്പോള്‍ ശമ്പളം നല്‍കിയിരുന്നില്ല എന്നും രക്ഷപ്പെട്ടെത്തിയ തൊഴിലാളി മാധ്യമങ്ങളോട് പറഞ്ഞു.

സൂപ്പര്‍വൈസര്‍മാരിലൊരാള്‍ ഇവരെ ശാരീരികമായും ഉപദ്രവിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് ചൂളയുടെ ഉടമസ്ഥന്‍ ഒളിവിലാണ്.

2016ല്‍ തിരവല്ലൂരില്‍ നിന്ന് 88 കുട്ടികള്‍ ഉള്‍പ്പെടെ 318 തൊഴിലാളികളെ മറ്റൊരു ചൂളയില്‍ നിന്ന് രക്ഷപ്പെടുത്തിയിരുന്നു.