മോ​ദി സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ൽ സി​ബി​ഐ അ​ടി​മ​യാ​യി മാ​റി​യെന്ന് കോൺഗ്രസ്

0
56

ന്യൂ​ഡ​ൽ​ഹി: മോ​ദി സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ൽ സി​ബി​ഐ അ​ടി​മ​യാ​യി മാ​റി​യെന്ന് കോൺഗ്രസ്. പാ​ർ​ട്ടി​യു​ടെ പ​രാ​ജ​യം മ​റ​ച്ചു​വ​യ്ക്കാ​ൻ ബി​ജെ​പി രാ​ഷ്ട്രീ​യ കു​ടി​പ്പ​ക​യെ കെ​ട്ട​ഴി​ച്ചു​വി​ടു​ക​യാ​ണെ​​ന്നും കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു. മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ര​ൺ​ദീ​പ് സു​ർ​ജെ​വാ​ല പ്ര​സ്താ​വ​ന​യി​ലാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച​ത്. ബി​ജെ​പി രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ൾ​ക്കെ​തി​രെ ക​ള്ള​ക്കേ​സു​ക​ൾ ചു​മ​ത്തു​ക​യും തെ​റ്റാ​യ പ്ര​ച​ര​ണ​ങ്ങ​ൾ അ​ഴി​ച്ചു​വി​ടു​ക​യാ​ണ്. കേ​സു​ക​ളു​ടെ പ്ര​ഥ​മ​വി​വ​ര റി​പ്പോ​ർ​ട്ട് ചോ​ർ​ത്തി ന​ൽ​കി മാ​ധ്യ​മ​വി​ചാ​ര​ണ​യ്ക്കു ക​ളം ഒ​രു​ക്കു​ക​യും ചെ​യ്യു​ക​യാ​ണെ​ന്നും സു​ർ​ജെ​വാ​ല പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.