വിക്ടോറിയ കൊളോനയുടെ ചിത്രത്തില്‍ സ്വന്തം കാരിക്കേച്ചര്‍ ഒളിപ്പിച്ചുവെച്ച് മൈക്കലാഞ്ചലോ

0
85

 

ഒടുവില്‍ പ്രശസ്ത ഇറ്റാലിയന്‍ ചിത്രകാരന്‍ മൈക്കലാഞ്ചലോയുടെ പ്രസിദ്ധ ചിത്രത്തിലെ നിഗൂഢ രഹസ്യം കണ്ടെത്തി. മൈക്കലാഞ്ചലോയുടെ ഉറ്റസുഹൃത്തായ വിക്ടോറിയ കൊളോനയുടെ ചിത്രത്തില്‍ അദ്ദേഹം ഒളിപ്പിച്ചു വെച്ചിരിക്കുന്നത് സ്വന്തം ഛായാചിത്രം തന്നെയാണ്. അദ്ദേഹത്തിന്റെ ചിത്രത്തെക്കുറിച്ച് നടത്തിയ പഠനത്തിലാണ് ഇതു കണ്ടെത്തിയിരിക്കുന്നത്.

ഇതു ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. അദ്ദേഹം വരച്ചുകൊണ്ടിരിക്കുന്ന രീതിയില്‍ തന്നെയാണ് ഛായാചിത്രവും വരച്ചുചേര്‍ത്തിട്ടുള്ളത്.

അദ്ദേഹത്തിന്റെ പല ചിത്രങ്ങളിലും മൈക്കലാഞ്ചലോയുടെ തന്നെ ചിത്രങ്ങളുണ്ട്. അദ്ദേഹത്തിന്റെ കാലത്ത് ചിത്രങ്ങളില്‍ ഒപ്പിടുന്നതിന് വിലക്കുണ്ടായതിനെ തുടര്‍ന്നാവാം ഇത്തരത്തില്‍ ഒളിഞ്ഞിരിക്കുന്ന രീതിയില്‍ ഛായാചിത്രം വരച്ചുചേര്‍ത്തിരിക്കുന്നതെന്നാണ് നിഗമനം.