സംസ്ഥാനത്ത് മന്ത്രിമന്ദിരങ്ങളില്‍ കര്‍ട്ടനിടാന്‍ ചെലവഴിച്ചത് എട്ടരലക്ഷം രൂപ

0
47

തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രി മന്ദിരങ്ങളില്‍ കര്‍ട്ടനുകള്‍ മാറ്റാനായി ഖജനാവില്‍ നിന്നും ചെലവഴിച്ചത് എട്ടു ലക്ഷം രൂപ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ കര്‍ട്ടന്‍ മാറ്റുന്നതിനായി ചെലവഴിച്ചത് രണ്ട് ലക്ഷത്തിലധികം രൂപയാണ്.

ധനമന്ത്രി തോമസ് ഐസക് ഈ ഇനത്തിൽ ചെലവിട്ടത് 25,946 രൂപയാണ്. ആരോഗ്യമന്ത്രി കെ.കെ ശൈലജ 75,516 രൂപയും കർട്ടനായി ചെലവഴിച്ചു. കടകംപള്ളി സുരേന്ദ്രൻ 121,705 രൂപയും പി. തിലോത്തമൻ 151,972 രൂപയും എം.എം. മണി 33,990 രൂപയും എ.കെ. ബാലൻ 30,350 രൂപയുമാണ് കർട്ടനായി ചെലവിട്ടത്. മുൻമന്ത്രിമാരായ തോമസ് ചാണ്ടി 123,828 രൂപയും ഇ.പി. ജയരാജൻ 39,071 രൂപയും കർട്ടനായി ചെലവിട്ടു.