ഹോളി ആഘോഷിച്ചതിന് ഫറൂഖ് കോളേജില്‍ അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു

0
54


കോഴിക്കോട്: ഹോളി ആഘോഷിച്ചതിന്റെ പേരില്‍ കോഴിക്കോട് ഫറൂഖ് കോളേജില്‍ അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിദ്യാര്‍ത്ഥികളില്‍ പലരുടെയും പരിക്ക് ഗുരുതരമാണ്. ഒരു വിദ്യാര്‍ത്ഥിയുടെ കണ്ണിനാണ് ഗുരുതരമായി പരിക്കേറ്റത്. പൈപ്പുകളും വടികളും ഉപയോഗിച്ചാണ് അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചത്. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദ്ദനമേറ്റത്.

ഹോളി ആഘോഷത്തിന് മാനേജ്മെന്റ് വിലക്കേര്‍പ്പെടുത്തിയിട്ടും അനുസരിക്കാതിരുന്നതാണ് കാരണമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഹോസ്റ്റലില്‍ കയറിയും പിന്നീട് കാമ്പസിനുള്ളില്‍ വച്ചും അധ്യാപകര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.