അടുത്ത 24-36 മണിക്കൂറിനുള്ളില്‍ കേരളത്തിലും തമിഴ്‌നാട്ടിലും കനത്ത വേനല്‍മഴയ്ക്ക് സാധ്യത

0
60

കേരളത്തിലും തമിഴ്‌നാട്ടിലും അടുത്ത 24- 36 മണിക്കൂറിനുള്ളില്‍ കനത്ത മഴയ്ക്ക് സാധ്യത. അടുത്ത കുറച്ച് ദിവസങ്ങളിലായി ഇരുസംസ്ഥാനങ്ങളിലും വേനല്‍മഴ ലഭിക്കുന്നുണ്ട്.

അറബിക്കടലില്‍ രൂപമെടുത്ത ന്യൂമര്‍ദ്ദത്തിന്റെ തീവ്രത കുറഞ്ഞതോടെ ഇരു സംസ്ഥാനങ്ങളിലും ലഭിക്കുന്ന മഴയുടെ തോതും കുറഞ്ഞിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേയ്ക്കും കര്‍ണാടകയിലെ ദക്ഷിണ തീരത്തേയ്ക്കുമാണ് ന്യൂനമര്‍ദ്ദം നീങ്ങിയിട്ടുള്ളത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന വിവരം അനുസരിച്ച് തമിഴ്‌നാടിന്റെ ഉള്‍പ്രദേശങ്ങളിലും ഭേദപ്പെട്ട മഴ ലഭിക്കും. മണ്‍സൂണിന് മുന്നോടിയായി ശക്തമായ മഴ ലഭിക്കുമെന്നാണ് നിരീക്ഷണം.

തമിഴ്‌നാട്ടിലെ തീരപ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിക്കില്ല. അടുത്ത 24 മണിക്കൂറിനുള്ളില്‍ തമിഴ്‌നാട്ടിലെ ചെന്നൈയിലും നേരിയതോ ഭേദപ്പെട്ടതോ ആയ മഴ ലഭിക്കും. മധുരൈ, ചെന്നൈ, സേലം, ഇറോഡ്, നാമക്കല്‍ എന്നിവിടങ്ങളിലും മഴ ലഭിക്കും. കേരളത്തില്‍ ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍, പാലക്കാട്, തൃശ്ശൂര്‍ എന്നീ ജില്ലകളിലും ഭേദപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. മാര്‍ച്ച് 18 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ ലഭിക്കും.