അണ്ടര്‍ 20 ഫുട്ബോള്‍ ലോകകപ്പിന് പോളണ്ട് വേദിയാകും

0
64


ബൊഗോട്ട(കൊളംബിയ): അണ്ടര്‍ 20 ഫിഫ ഫുട്ബോള്‍ ലോകകപ്പിന് വേദിയാകാനുള്ള അവസരം ഇന്ത്യക്ക് നഷ്ടമായി. ഇന്ത്യയെ പിന്തള്ളി പോളണ്ടാണ് ലോകകപ്പ് വേദി നേടിയെടുത്തത്. കൊളംബിയയിലെ ബൊഗോട്ടയിലാണ് പോളണ്ടിനെ വേദിയായി തിരഞ്ഞെടുത്തത്. അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പ് വേദിക്കായി ഇന്ത്യയും പോളണ്ടും മാത്രമായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്.

ജൂണ്‍ മാസത്തിലെ ഉത്തരേന്ത്യയിലെ കടുത്ത ചൂട് പരിഗണിച്ചാണ് ഇന്ത്യയ്ക്ക് വേദി നല്‍കാതിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. മിക്കവാറും കളിക്കാരും യൂറോപ്യന്‍ ക്ലബുകള്‍ക്ക് വേണ്ടി കളിക്കുന്നവരാണ്. ക്ലബുകള്‍ കളിക്കാരെ വിട്ടുനല്‍കാത്ത പ്രശ്നമുള്ളതിനാലാണ് പ്രധാന ക്ലബ് മത്സരങ്ങളില്ലാത്ത സമയത്ത് ലോകകപ്പ് സംഘടിപ്പിക്കുന്നത്.

ആതിഥേയത്വം വഹിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ യോഗ്യതാ മത്സരം ഒഴിവാക്കി ഇന്ത്യയ്ക്ക് ലോകകപ്പ് കളിക്കാമായിരുന്നു.