അധ്യാപികയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് പരാതി;പിടിഎ പ്രസിഡന്റടക്കം ആറു പേര്‍ക്കെതിരെ കേസ്

0
84

കേളകം:അധ്യാപികയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സ്‌കൂള്‍ പിടിഎ പ്രസിഡന്റടക്കം ആറു പേര്‍ക്കെതിരെ കേസെടുത്തു. കണിച്ചാര്‍ ഡോ.പല്‍പ്പു മെമ്മോറിയല്‍ യുപി സ്‌കൂളിലാണ് സംഭവം. വാര്‍ഷികത്തോടനുബന്ധിച്ച് മൈക്ക് അനൗണ്‍സ്മെന്റ് നടത്തിയിരുന്ന അധ്യാപികയെ അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. സംഭവത്തില്‍ സ്‌കൂള്‍ പിടിഎ പ്രസിഡന്റടക്കം കണ്ടാലറിയാവുന്ന ആറു പേര്‍ക്കെതിരെ മാനഹാനി, കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം കേളകം പോലീസ് കേസെടുത്തു.

വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന പരിപാടിക്കിടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. പിടിഎ പ്രസിഡന്റടക്കമുള്ളവര്‍ തന്റെ കൈയിലിരുന്ന മൈക്ക് ബലമായി പിടിച്ചു വാങ്ങുകയും ഇതിനിടെ തന്നെ അപമാനിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനം നടത്തുകയും ചെയ്തുവെന്നായിരുന്നു അധ്യാപികയുടെ പരാതി.