ഉണ്മ മോഹനന് കരളില്‍ അര്‍ബുദം; സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഡോ.ബിജു

0
91

മുപ്പതിലധികം വർഷമായി ഉണ്മ മിനി മാസികയുമായി മോഹനന്‍ ഈ നാട്ടിലുണ്ട്. ഉണ്മ മോഹൻ എന്നറിയപ്പെടുന്ന മോഹനന്‍ പതീറ്റാണ്ടുകളായി മലയാള സാഹിത്യ സാംസ്കാരിക ലോകത്ത് വേറിട്ട വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ടിരിക്കുന്നു. ഉണ്മയിൽ എഴുതാത്ത സാഹിത്യകാരന്മാർ ഉണ്ടാകില്ല മലയാള ഭാഷയിൽ. പല യുവ സാഹിത്യകാരന്മാരുടെയും ആദ്യകാല രചനകൾ ഉണ്മയിലൂടെയാണ് വെളിച്ചം കണ്ടത്. കാര്യമായ പരസ്യങ്ങൾ ഒന്നുമില്ലാതെ വരിസംഖ്യയിലൂടെ മാത്രം മുപ്പതു വർഷത്തിലധികം കാലം തുടർച്ചയായി ഒരു മാസിക.

മോഹനന് കരളിൽ അർബുദ ബാധയുണ്ട് എന്ന് കണ്ടെത്തുന്നത് ഏതാനും മാസം മുൻപാണ്. കരൾ മാറ്റിവെക്കുക മാത്രമാണ് ഏക വഴി. സാംസ്കാരിക കേരളത്തിന്റെ ശ്രദ്ധയും കരുതലും ഈ വിഷയത്തിൽ ഉണ്ടാകേണ്ടതാണ്. അതിനായി രാഷ്ട്രീയ ഭരണ നേതൃത്വം ഇടപെടണം. സാംസ്കാരിക മന്ത്രി, മുഖ്യമന്ത്രി എന്നിവരുടെ ശ്രദ്ധ ഈ കാര്യത്തിൽ എത്രയും വേഗം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. ഒപ്പം അക്ഷരങ്ങളെ സ്നേഹിക്കുന്ന, നന്മ തിരിച്ചറിയുന്ന എല്ലാ മനുഷ്യരുടെയും സഹായങ്ങൾ ഉണ്ടാകണം. ഇക്കാര്യം കാണിച്ച് പ്രമുഖ ചലച്ചിത്ര സംവിധായകന്‍ ഡോ.ബിജു ഒരു ഫെയ്‌സ് ബുക്ക് കുറിപ്പ് എഴുതിയിട്ടുണ്ട്.

ഡോ.ബിജുവിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ്

മലയാള സാഹിത്യ സാംസ്കാരിക രംഗത്തെ അപൂർവമായ ഒരു നന്മ മരമാണ് നൂറനാട് മോഹൻ. മുപ്പതിലധികം വർഷമായി മോഹനേട്ടൻ ഉണ്മ എന്ന മിനി മാസിക പുറത്തിറക്കുന്നു. ഉണ്മ മോഹൻ എന്നറിയപ്പെടുന്ന മോഹനേട്ടൻ പതിറ്റാണ്ടുകളായി മലയാള സാഹിത്യ സാംസ്കാരിക ലോകത്ത് വേറിട്ട വ്യക്തിമുദ്ര പതിപ്പിച്ച സാന്നിധ്യമാണ്. പ്രതികൂല സാമ്പത്തിക സാമൂഹിക ചുറ്റുപാടുകളിൽ നിന്നും സ്വന്തം പ്രയത്നം മാത്രം കൈ മുതലാക്കി കേരളത്തിന്റെ അക്ഷര ലോകത്ത് ശ്രദ്ധേയനായി മോഹനേട്ടൻ. ഉണ്മയിൽ എഴുതാത്ത സാഹിത്യകാരന്മാർ ഉണ്ടാകില്ല മലയാള ഭാഷയിൽ. പല യുവ സാഹിത്യകാരന്മാരുടെയും ആദ്യ കാല രചനകൾ ഉണ്മയിലൂടെയാണ് വെളിച്ചം കണ്ടത്. കഥാരചന കവിതാരചന എന്നൊക്കെ ആവേശം കൊണ്ടു നടന്നിരുന്ന കോളജ് കാലത്ത് ആദ്യമായി എന്റെ ഒരു കവിതയും അച്ചടിച്ചു വന്നത് ഉണ്മയിൽ ആയിരുന്നു. കാര്യമായ പരസ്യങ്ങൾ ഒന്നുമില്ലാതെ വരിസംഖ്യയിലൂടെ മാത്രം മുപ്പതു വർഷത്തിലധികം കാലം തുടർച്ചയായി ഒരു മാസിക പുറത്തിറക്കുക എന്നത് ഒരു ചെറിയ കാര്യമല്ല. പിൽക്കാലത്ത് മോഹനേട്ടൻ പുസ്തക പ്രസാധകൻ എന്ന മേഖലയിലും കടന്നു. ആയിരത്തിലധികം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ഏറെയും പുതു എഴുത്തുകാരുടെ പുസ്തകങ്ങൾ. മോഹനേട്ടനും സഹധർമ്മിണി പ്രശസ്ത കവയത്രി കൂടിയായ കണി മോൾ ടീച്ചറും മക്കൾ സിദ്ധാർത്ഥ് , സീത എന്നിവരുടെയും വീടായ ആലപ്പുഴ ജില്ലയിൽ നൂറാനാട്ടെ “കിളിപ്പാട്ട് “ഒട്ടേറെ സാഹിത്യകാരുടെയും സാംസ്കാരിക നായകരുടെയും സന്ദർശനങ്ങളാൽ സമ്പന്നമായിരുന്നു. സുകുമാർ അഴീക്കോട് , മാധവിക്കുട്ടി എന്നിവർക്ക് മോഹനേട്ടനോട് ഒരു പ്രത്യേക വാത്സല്യം തന്നെ ഉണ്ടായിരുന്നു. കേരളത്തിലെമ്പാടും മിനി മാസികകളുടെയും കത്തുകളുടെയും പ്രദർശനങ്ങൾ, ടെലിവിഷൻ യുഗത്തിൽ റേഡിയോയുടെ പ്രസക്തി ഓർമിപ്പിച്ചുകൊണ്ടു റേഡിയോ പ്രചാരണം, കേരളത്തിലെ ഓരോ മുക്കിലും മൂലയിലുമുള്ള പുസ്തകോത്സവങ്ങളിലെ സാനിധ്യം, സാംസ്കാരിക പരിപാടികൾ , കവി, എഴുത്തുകാരൻ, പുസ്തക പ്രസാധകൻ…തുടങ്ങി കേരളത്തിന്റെ അക്ഷര ലോകത്തും സാംസ്കാരിക ലോകത്തും നിശബ്ദമായി വ്യക്തിമുദ്ര പതിപ്പിച്ച ആരെയും സ്നേഹിക്കാൻ മാത്രമറിയാവുന്ന ഒരു നാട്ടിന്പുറത്തിന്റെ നന്മയാണ് ഉണ്മ മോഹനേട്ടൻ

മോഹനേട്ടന് കരളിൽ അർബുദ ബാധയുണ്ട് എന്ന് കണ്ടെത്തുന്നത് ഏതാനും മാസം മുൻപാണ്. കരൾ മാറ്റിവെക്കുക മാത്രമാണ് ഏക വഴി .അതും എത്രയും വേഗം വേണം. സാമ്പത്തികമായി അത്ര നല്ല നിലയിലുള്ള കുടുംബം അല്ല മോഹനേട്ടന്റെത്.അതുകൊണ്ട് കരൾ മാറ്റി വെക്കുന്നതിന് ആവശ്യമായി വരുന്ന വലിയ തുക കണ്ടെത്തുക എന്നത് ബുദ്ധിമുട്ടാണ് . സാംസ്കാരിക കേരളത്തിന്റെ ശ്രദ്ധയും കരുതലും ഈ വിഷയത്തിൽ ഉണ്ടാകണം. ഇപ്പോൾ അമൃതാ ആശുപത്രിയിൽ ചികിത്സയിൽ ആണ് ഉണ്മ മോഹൻ.കരൾ മാറ്റി വെക്കുന്ന ശസ്ത്രക്രിയ എത്രയും വേഗം ചെയ്യേണ്ടതുണ്ട്. സർക്കാരിന്റെ ഭാഗത്തു നിന്നും അടിയന്തിരമായ സഹായവും ശ്രദ്ധയും മോഹനേട്ടന്റെ കാര്യത്തിൽ ഉണ്ടാകണം. അതിനായി രാഷ്ട്രീയ ഭരണ നേതൃത്വം ഇടപെടണം. സാംസ്കാരിക മന്ത്രി , മുഘ്യമന്ത്രി എന്നിവരുടെ ശ്രദ്ധ ഈ കാര്യത്തിൽ എത്രയും വേഗം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.ഒപ്പം അക്ഷരങ്ങളെ സ്നേഹിക്കുന്ന നന്മ തിരിച്ചറിയുന്ന എല്ലാ മനുഷ്യരുടെയും സഹായങ്ങൾ ഉണ്ടാകണം. സാഹിത്യ സാംസ്കാരിക രംഗത്തെ ഈ നന്മമരത്തെ ഒപ്പം ചേർത്തു പിടിക്കണം..ഏവരുടെയും സഹായങ്ങൾ പ്രതീക്ഷിക്കുന്നു.

മോഹനേട്ടന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചുവടെ

നൂറനാട് മോഹനൻ
എസ് ബി ഐ നൂറനാട്
A/C 57054379242
IFSC: SBlN 0070091
മോഹനേട്ടന്റെ ഫോണ് നമ്പർ.
9496881449