എക്‌സൈസ് ഓഫീസുകളില്‍ മദ്യപിച്ച് ജോലിയ്‌ക്കെത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി: മന്ത്രി ടി.പി.രാമകൃഷ്ണന്‍

0
55

തിരുവനന്തപുരം: എക്‌സൈസ് ഓഫിസുകളില്‍ മദ്യപിച്ച് ജോലിക്കു ഹാജരാകുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. രാത്രികാലങ്ങളില്‍ ജോലി കഴിഞ്ഞുപോകുന്ന വനിതാ ഓഫിസര്‍മാരെ സുരക്ഷിതമായി വീടുകളില്‍ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. അടിയന്തരമായി ഇക്കാര്യങ്ങള്‍ നടപ്പാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അദ്ദേഹം എക്‌സൈസ് കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കി. വനിതാ സിവില്‍ എക്‌സൈസ് പൊലീസ് ഓഫിസര്‍മാര്‍ ജോലി സ്ഥലത്തു പീഡനത്തിന് ഇരയാകുന്നുവെന്ന പേരു വയ്ക്കാത്ത പരാതി ലഭിച്ചതിനെത്തുടര്‍ന്നാണു മന്ത്രിയുടെ നിര്‍ദേശം.