ഒറ്റപ്പാലത്ത് സ്വകാര്യ ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം

0
51

ഒറ്റപ്പാലം: പാലക്കാട് – കുളപ്പുള്ളി പാതയില്‍ സ്വകാര്യ ബസും മിനി കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം. 22 പേര്‍ക്ക് പരിക്കേറ്റു. വൈകീട്ട് ആറുമണിയോടെ ആയിരുന്നു അപകടം. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇരുപതു പേര്‍ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലും രണ്ടുപേര്‍ കണ്ണിയംപുറം സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.