കേരളത്തില്‍ നാ​ലു വ​ര്‍​ഷ ബി.​എ-​ബി.​എ​ഡ്, ബി.​എ​സ്​​സി-ബി.​എ​ഡ്​ സം​യോ​ജി​ത കോ​ഴ്​​സ്​

0
88

സം​സ്ഥാ​ന​ത്ത്​ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി കോ​ഴ്​​സ്​ ക​ഴി​ഞ്ഞി​റ​ങ്ങു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്​ നാ​ല്​ വ​ര്‍​ഷം​കൊ​ണ്ട്​ ബി.​എ-​ബി.​എ​ഡ്, ബി.​എ​സ്​​സി -ബി.​എ​ഡ്​ കോ​ഴ്​​സ്​ തു​ട​ങ്ങു​ന്ന​തി​നു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​ക​ള്‍​ക്ക്​ തു​ട​ക്ക​മാ​കു​ന്നു. ഇ​തി​നു​ള്ള ശുപാ​ര്‍​ശ​ക​ള്‍ സ​ര്‍​ക്കാ​റി​ന്​ സ​മ​ര്‍​പ്പി​ക്കാ​നാ​യി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ണ്‍​സി​ല്‍ വി​ദ​ഗ്​​ധ സ​മി​തി​യെ നി​യോ​ഗി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. ക​ഴി​ഞ്ഞ കേ​ന്ദ്ര​ബ​ജ​റ്റി​ല്‍ അ​ടു​ത്ത വ​ര്‍​ഷം മു​ത​ല്‍ നാ​ലു​ വ​ര്‍​ഷ സം​യോ​ജി​ത കോ​ഴ്​​സ്​ തു​ട​ങ്ങു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തോ​ടെ​യാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച ച​ര്‍​ച്ച​ക​ള്‍ ആ​രം​ഭി​ച്ച​ത്.

നാ​ലു വ​ര്‍​ഷ സം​യോ​ജി​ത കോ​ഴ്​​സ്​ ആ​രം​ഭി​ക്കു​ന്ന​തി​ന്​ 2014ല്‍ ​നാ​ഷ​ന​ല്‍ കൗ​ണ്‍​സി​ല്‍ ഫോ​ര്‍ ടീ​ച്ച​ര്‍ എ​ജു​ക്കേ​ഷ​ന്‍ (എ​ന്‍.​സി.​ടി.​ഇ) ​റെ​ഗു​ലേ​ഷ​ന്‍ പു​റ​ത്തി​റ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍, ചു​രു​ക്കം സം​സ്ഥാ​ന​ങ്ങ​ളി​ലെ ചി​ല സ്ഥാ​പ​ന​ങ്ങ​ളി​ല്‍ മാ​ത്ര​മേ​ നാ​ലു വ​ര്‍​ഷ കോ​ഴ്​​സു​ക​ള്‍ നി​ല​വി​ലു​ള്ളൂ.

കേ​ര​ള, കാ​ലി​ക്ക​റ്റ്, എം.​ജി, ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലെ എ​ജു​ക്കേ​ഷ​ന്‍ പ​ഠ​ന ബോ​ര്‍​ഡ്​ ചെ​യ​ര്‍​മാ​ന്‍​മാ​രും മൈ​സൂ​രു​വി​ലെ റീ​ജ്യ​ന​ല്‍ ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ എ​ജു​ക്കേ​ഷ​നി​ലെ പ്ര​ഫ​സ​റും ഉ​ള്‍​പ്പെ​ടു​ന്ന​താ​യി​രി​ക്കും സ​മി​തി.ഇ​ക്കാ​ര്യ​ത്തി​ല്‍ നാ​ലു സ​ര്‍​വ​ക​ലാ​ശാ​ല​ക​ളു​ടെ​യും അ​ഭി​പ്രാ​യം തേ​ടി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ ക​ത്ത​യ​ച്ചി​ട്ടു​മു​ണ്ട്. ടീ​ച്ച​ര്‍ എ​ജു​ക്കേ​ഷ​ന്‍ മേ​ഖ​ല​യി​ല്‍ അ​ടി​മു​ടി മാ​റ്റം കൊ​ണ്ടു​വ​രു​ന്ന നി​ര്‍​ദേ​ശം സം​ബ​ന്ധി​ച്ച്‌​ പ​ഠ​നം ന​ട​ത്ത​ണ​മെ​ന്ന്​ ട്രെ​യി​നി​ങ്​ കോ​ള​ജ്​ അ​ധ്യാ​പ​ക​രു​ടെ സം​ഘ​ട​ന​ക​ള്‍ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ണ്‍​സി​ലി​ന്​ ക​ത്തും ന​ല്‍​കി​യി​രു​ന്നു.

സ​ര്‍​ക്കാ​ര്‍ ക​ത്തി​​ന്‍റ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല എ​ജു​ക്കേ​ഷ​ന്‍ ബോ​ര്‍​ഡ്​ ഒാ​ഫ്​ സ്​​റ്റ​ഡീ​സ്​ പ്രാ​ഥ​മി​ക യോ​ഗ​വും ചേ​ര്‍​ന്നി​രു​ന്നു. നാ​ലു വ​ര്‍​ഷ​ത്തെ സം​യോ​ജി​ത കോ​ഴ്​​സി​ലൂ​ടെ ബി.​എ/ ബി.​എ​സ്​​സി ബി​രു​ദ​വും ബി.​എ​ഡും ല​ഭി​ക്കു​ന്ന ത​ര​ത്തി​ലാ​ണ്​ എ​ന്‍.​സി.​ടി.​ഇ കോ​ഴ്​​സ്​ രൂ​പ​ക​ല്‍​പ​ന ചെ​യ്​​തി​രി​ക്കു​ന്ന​ത്. കോ​ഴ്​​സ്​ ന​ട​പ്പാ​ക്കു​േ​മ്ബാ​ള്‍ ഉ​ണ്ടാ​കു​ന്ന പ്ര​ശ്​​ന​ങ്ങ​ളും പ​രി​ഹാ​ര മാ​ര്‍​ഗ​ങ്ങ​ളും സം​ബ​ന്ധി​ച്ചാ​ണ്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ണ്‍​സി​ല്‍ നി​യ​മി​ക്കു​ന്ന വി​ദ​ഗ്​​ധ സ​മി​തി പ​ഠി​ക്കേ​ണ്ട​ത്.

നി​ല​വി​ല്‍ ര​ണ്ടു വ​ര്‍​ഷ കോ​ഴ്​​സ്​ ന​ട​ത്തു​ന്ന ട്രെ​യി​നി​ങ്​ കോ​ള​ജു​ക​ള്‍ നാ​ലു വ​ര്‍​ഷ കോ​ഴ്സി​ലേ​ക്ക്​ മാ​റു​ന്ന​തോ​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ കു​റ​വ​നു​ഭ​വ​പ്പെ​ടും. ബി.​എ​സ്​​സി -ബി.​എ​ഡ്​ കോ​ഴ്​​സ്​ തു​ട​ങ്ങു​മ്പോ​ള്‍ ലാ​ബ്​ സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തേ​ണ്ടി വ​രും. നി​ല​വി​ലെ അ​ധ്യാ​പ​ക​ര്‍ മ​തി​യാ​കാ​തെ വ​രു​ക​യും ചെ​യ്യും. ഇൗ ​പ്ര​ശ്​​ന​ങ്ങ​ള്‍ എ​ങ്ങ​നെ നേ​രി​ടു​മെ​ന്ന​തി​ല്‍ സ​മി​തി നി​ര്‍​ദേ​ശ​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ക്കേ​ണ്ടി വ​രും. നി​ല​വി​ലെ ര​ണ്ടു​ വ​ര്‍​ഷ ബി.​എ​ഡ്​ കോ​ഴ്​​സ്​ നി​ര്‍​ത്ത​ലാ​ക്കു​ന്ന​തോ​ടെ ആ​ര്‍​ട്​​സ്​ ആ​ന്‍​ഡ്​​ സ​യ​ന്‍​സ്​ കോ​ള​ജു​ക​ളി​ല്‍ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ലു​ള്ള ത്രി​വ​ത്സ​ര ബി​രു​ദ കോ​ഴ്​​സു​ക​ള്‍ പ​ഠി​ച്ചി​റ​ങ്ങു​ന്ന​വ​ര്‍ ഏ​തു​ രീ​തി​യി​ല്‍ ബി.​എ​ഡ്​ ചെ​യ്യു​മെ​ന്ന പ്ര​ശ്​​ന​ത്തിനും ഉത്തരം കണ്ടെത്തേണ്ടതുണ്ട്.