ഗ്രീന്‍ഫില്‍ഡ് വീണ്ടും ക്രിക്കറ്റ് വേദിയാവുന്നു

0
63

തിരുവനന്തപുരം: കാര്യവട്ടത്തെ ഗ്രീന്‍ഫില്‍ഡ് മൈതാനം വീണ്ടും ക്രിക്കറ്റ് വേദിയാവുന്നു. നവംബറിലാണ് മൈതാനം വീണ്ടും മത്സരത്തിന് വേദിയാവുന്നത്. ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മത്സരമാണ് അരങ്ങേറുന്നത്.

ഇന്ത്യ-ന്യൂസിലാന്റ് ട്വന്റി-ട്വന്റി മത്സരത്തിന് പിന്നാലെയാണ് നവംബറിലെ മത്സരം. നവംബര്‍ ഒന്നിനാണ് മത്സരം. ഇന്ത്യ-വെസ്റ്റ്‌ഇന്‍ഡീസ് പര്യടനത്തിലെ അഞ്ചാം മത്സരമാണ് കാര്യവട്ടത്ത് നടക്കുക. ബി.സി.സി.ഐ ഫിക്സ്ചര്‍ കമ്മിറ്റിയാണ് മത്സരം തീരുമാനിച്ചത്.