ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ എല്ലാ സ്ഥാനാര്‍ത്ഥികളും മിടുക്കന്മാരാണ്: വെള്ളാപ്പള്ളി

0
66

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്ലാ സ്ഥാനാര്‍ഥികളും മിടുക്കന്‍മാരാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇവരില്‍ ആരാണ് കൂടുതല്‍ മിടുക്കനെന്ന് ഫലം വരുമ്പോള്‍ അറിയാമെന്നും വെള്ളാപ്പള്ളി പറഞ്ഞു. എന്‍ഡിഎ സംവിധാനം കേരളത്തില്‍ ഫലപ്രദമല്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാര്‍ഥി പി.എസ്.ശ്രീധരന്‍ പിള്ളയും മറ്റ് ബിജെപി നേതാക്കളും ഇന്ന് വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍, കൂടിക്കാഴ്ച സൗഹൃദരപരമാണെന്നാണ് ശ്രീധരന്‍പിള്ള പ്രതികരിച്ചത്.